Local newsPERUMPADAPP
വിവിധ കേസുകളിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ

പെരുമ്പടപ്പ്: പാലപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ആൾതാമസമില്ലാത്ത ബിൽഡിങ്ങിൽ ആൻറി സോഷ്യൽ ആക്ടിവിറ്റി, കഞ്ചാവ് ഉപയോഗം തുടങ്ങിയ നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളെ യും കൂട്ടി SHO കെഴ്സൺ മാർക്കോസിന്റെയും Si യുടേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പല വിധത്തിലുള്ള ആൻറി സോഷ്യൽ ആക്ടിവിറ്റി കളിൽ ഏർപ്പെട്ടിരുന്ന
ഏഴോളം പേരെ പിടികൂടി.
അതിലൊരാൾ 2020 ജനുവരി മാസത്തിൽ
വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന അബൂഷാക്കിർ (21) ഇന്ന് പോലീസ് പിടിയിലായി.
2020 ഡിസംബർ മാസത്തിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
ഇയാൾ ഒരു വർഷത്തിലധികമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നും പെരുമ്പടപ്പ് പോലീസ് അറിയിച്ചു.
