Local newsPERUMPADAPP

എസ്.എസ്.എഫ് പൊന്നാനി ഡിവിഷന്‍ സാഹിത്യോത്സവ്; പനമ്പാട് ജേതാക്കള്‍

എരമംഗലം: എസ് എസ് എഫ് പൊന്നാനി ഡിവിഷൻ  സാഹിത്യോത്സവ് പനമ്പാട് സമാപിച്ചു. 595 പോയിന്റോടെ പനമ്പാട് സെക്ടര്‍ തുടർച്ചയായ നാലാം തവണയും ജേതാക്കളായി. പെരുമ്പടപ്പ്, മാറഞ്ചേരി സെക്ടറുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പനമ്പാട് സെക്ടറിലെ മുഹമ്മദ് തൻവീർ കലാപ്രതിഭയായും, മാറഞ്ചേരി സെക്ടറിലെ റാഷിദ് സര്‍ഗപ്രതിഭയായും തെരെഞ്ഞെടുക്കപ്പെട്ടു.  സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഫ്സൽ വളാഞ്ചേരി അനുമോദന പ്രഭാഷണം നടത്തി.സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി,സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി വടക്കൂട്ട്,സയ്യിദ് ഫസൽ ബുഖാരി,ഹാജി കാസിം കോയ സാഹിബ്‌,ഹമീദ് ലത്തീഫി,ശാഹുൽ ഹമീദ് മുസ്‌ലിയാർ,മൻസൂർ പുത്തൻപള്ളി,നിസാർ പുത്തൻപള്ളി,ദാവൂദ് സഖാഫി,സുബൈർ ബാഖവി,ബാസിത്ത് സഖാഫി തുടങ്ങിയവർ സംബന്ധിക്കുകയും സ്വാഗത സംഘം കൺവീനർ നിഷാബ് നാലകം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button