Local newsTHRITHALA
നാസറിന്റെ ചികിത്സയിലേക്ക് മേഴത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ ഫണ്ട് കൈമാറി


കൂറ്റനാട്: തലച്ചോർ, ഹൃദയം, ശ്വാസകോശം, കിഡ്നി എന്നിവക്ക് ഇൻഫെക്ഷൻ ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തുകയും ചികിത്സ നടത്താൻ ഭീമമായ തുക താങ്ങാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന തൃത്താല മേഴത്തൂർ സ്വദേശി നവാസിന് കൈത്താങ്ങായി മേഴത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ. നവാസിന്റെ ചികിത്സാ ഫണ്ടിലേക്ക് ഓട്ടോ തൊഴിലാളികൾ ശേഖരിച്ച 25,300 രൂപയാണ് കൈമാറിയത്. നവാസ് എറണാകുളം ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭീമമായ തുക ഇദ്ദേഹത്തിന്റെ ചികിത്സയിലേക്ക് ആവശ്യമാണ്.













