CHANGARAMKULAMLocal news

സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി നിൽകുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

ചങ്ങരംകുളം:സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി നിൽകുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയോരത്ത് പന്താവൂർ മുതൽ പാവിട്ടപ്പുറം വരെയുള്ള ഭാഗങ്ങളിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയോരത്ത് ഏത് നിമിഷവും അപകടങ്ങൾക്ക്  സാധ്യതയുള്ള നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്.

മഴ കനത്തതോടെ വളയംകുളത്തും ചങ്ങരംകുളത്തുമായി മരങ്ങൾ വീണ് വലിയ അപകടമാണ് വഴിമാറിയത്.ഇത്തരത്തിൽ   അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിരവധി മരങ്ങൾ ഉണ്ടെന്നും ഇവ കണ്ടെത്തി മുറിച്ച് മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button