തൃത്താല മേഖലയിൽ ശക്തമായ മഴ ; പരിഭ്രാന്തിയോടെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
തൃത്താല മേഖലയിൽ ശക്തമായ മഴ തുടരുന്നു. വൈദ്യുതി ബന്ധം മിക്ക സ്ഥലങ്ങളിലും വിച്ഛേദിച്ചിരിക്കുകയാണ്. വൈദ്യുതിയുള്ള സ്ഥലങ്ങളിൽ വോൾട്ടേജ് കമ്മിയും അനുഭവപ്പെടുന്നു. ശക്തമായ മഴയിൽ നനഞ്ഞും കുതിർന്നും സ്വകാര്യ ബസ്സുകളിൽ സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികളുടെ യാത്ര വളരെ ദുസ്സഹമാണ്. വിദ്യാലയങ്ങളിലേക്ക് നടന്നുവരുന്നവരുടെ കാര്യം ഇതിനേക്കാൾ പ്രയാസകരമാണ്. കാലാവസ്ഥ നോക്കി സ്കൂളിലേക്ക് വിദ്യാർഥികളെ പറഞ്ഞയക്കുന്നതാണ് രക്ഷിതാക്കൾക്ക് നല്ലത്. ബുധനാഴ്ച കാലത്ത് കാലത്ത് തുടങ്ങിയ മഴ 9 മണിയോടെ കൂറ്റനാട് തൃത്താല മേഖലയിൽ മഴയും കാറ്റുമായ ശക്തിയാർജിക്കുകയായിരുന്നു. പലസ്ഥലങ്ങളിലും മരം വീണ് ഗതാഗത തടസ്സവും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചാത്തന്നൂർ സ്കൂളിന്റെ മുകളിലേക്ക് മരം വീണതും ഗൗരവമായി അധികൃതർ കൈക്കൊള്ളേണ്ട വിഷയമാണ്. ഇന്ന് മിതമായ മഴയ്ക്ക് സാധ്യത എന്നാണ് പാലക്കാട് ജില്ലാ കലക്ടർ ഒരു മുമ്പേ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് വിപരീതമായി അതിശക്തമായ തൃത്താല മേഖലയിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.