Local newsTHAVANUR
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു


എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ ക്യാമ്പസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ വാസുണ്ണി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ദീപം തെളിയിക്കൽ,ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്, ബോധവൽക്കരണ ക്ലാസുകൾ, ലഹരിക്കെതിരെ ഫുഡ്ബോൾ മൽസരം, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക ചിത്ര ഹരിദാസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, രസിത കാവുങ്ങൽ, വിനീഷ്, സി പി ഒ ജ്യോതിലക്ഷ്മി, എ സി പി ഒ ശമീർ പന്താവൂർ എന്നിവർ സംസാരിച്ചു.
