EDAPPALLocal news
നിർമാല്യം 50 വർഷങ്ങൾ : സംവാദം സംഘടിപ്പിച്ചു


എടപ്പാൾ: വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടറിന്റെ ആഭിമുഖ്യത്തിൽ എം ടി യുടെ നിർമാല്യത്തിന്റെ 50 വർഷങ്ങൾ എന്ന വിഷയത്തിൽ സംവാദം നടത്തി. 50 വർഷങ്ങൾ കൊണ്ട് കേരളം കൂടുതൽ യാഥാസ്ഥിതികമായെന്നും ഈ കാലത്ത് നിർമാല്യം പോലൊരു സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലും ആവുകയില്ലെന്നും സംവാദം ഉദ്ഘാടനം ചെയ്ത പ്രൊഫ. എം എം നാരായണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര നിരൂപകൻ ഡോ. വി മോഹനകൃഷ്ണൻ രചിച്ച എം ടി വീരവും വിഷാദവും എന്ന ഗ്രന്ഥം കവി പി പി രാമചന്ദ്രന് നൽകി എം എം നാരായണൻ പ്രകാശനം ചെയ്തു.അഡ്വ. കെ വിജയൻ അധ്യക്ഷനായി.എം വി സരസിജാക്ഷി, പി ശാരദ, സോമൻ ചെമ്പ്രേത്ത്, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. പി വി സേതുമാധവൻ സ്വാഗതവും എം പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നിർമാല്യം സിനിമയുടെ പ്രദർശനവുമുണ്ടായി
