തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു


വാർഡ് മെമ്പർ പ്രവിജ കെ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തലവൻ മുഹമ്മദ് റമീസ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. തവനൂർ വാർഡ് മെമ്പർമാരായ പ്രവിജ, ഷാഹിന തുടങ്ങിയവരും ശില്പശാലയിൽ പങ്കാളികളായി.ഫാബ്രിക് പെയിന്റിംഗിന്റെ ഏറ്റവും പ്രശസ്തമായ ശൈലികളിൽ ഒന്ന് വാർലി ആർട്ട്, ബീഹാറിൽ ഉത്ഭവം ചെയ്ത മധുബനി, ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള പരമ്പരാഗത കലാരൂപമായ കലംകാരി തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തി.
ഫാബ്രിക് പെയിന്റ്, പെയിന്റ് ബ്രഷുകൾ, സ്റ്റെൻസിലുകൾ തുടങ്ങി ഉപയോഗിക്കുന്ന വസ്തുക്കളെ പരിചയപ്പെടുത്തിയാണ് ശിൽപശാല ആരംഭിച്ച ത്.
ഫാബ്രിക്കിൽ വ്യത്യസ്ത പാറ്റേണുകളും ഡിസൈനുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുകയുണ്ടായി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 34 അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു. കലയ്ക്ക് അതിരുകളില്ലെന്നും പ്രായമോ ലിംഗഭേദമോ സംസ്‌കാരമോ പരിഗണിക്കാതെ ആളുകളെ ഒരുമിച്ചു കൊണ്ടുവരാൻ ഇത്തരം ശില്പശാലകൾക്ക് സാധിക്കുമെന്നും ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട് 8 വയസുകാരൻ മുതൽ 45 വയസിനു മുകളിലുള്ളവർ വരെ ശില്പശാലയിൽ പങ്കാളികളായി.
ശില്പശാലയുടെ അടുത്ത പതിപ്പ് ജൂലൈ 16ന് സ്കിൽ പാർക്കിൽ വച്ചു നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: 8089462904, 90723 70755
