CHANGARAMKULAMLocal news
വിദ്യാരംഗം കലാ സാഹിത്യ വേദി രൂപവത്കരിച്ചു


ചങ്ങരംകുളം: മൂക്കുതല വടക്കുമുറി എസ് എസ് എം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപവത്കരിച്ചു. സാഹിത്യകാരൻ സോമൻ ചെമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എൻ ബാബു അധ്യക്ഷത വഹിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ കെ. സിന്ധു, മറ്റ് അധ്യാപകരും പ്രസംഗിച്ചു. പ്രധാനാധ്യാപകൻ സി എം അബ്ദുൽ റസാക്ക് വായനദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി
