Local news

തെരുവ് നായ ശല്യം പൊതുജനങ്ങളുടെ ആശങ്കക്ക് പരിഹാരം ബ്ലോക്ക് പഞ്ചായത്ത്‌ കാണുന്നില്ല; പ്രതിഷേധവുമായി പഞ്ചായത്തുകൾ

എടപ്പാൾ: തെരുവ് നായ ശല്യം പൊതുജനങ്ങളുടെ ആശങ്കക്ക് പരിഹാരം ബ്ലോക്ക് പഞ്ചായത്ത്‌ കാണുന്നില്ല. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ, ബ്ലോക്ക് മെമ്പർമാരും, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാരും പങ്കെടുത്തു, വളരെ അടിയന്തിര സ്വഭാവമുള്ള തെരുവ് നായ ശല്യം കൊണ്ട് ജനങ്ങൾക്കും വിദ്യർഥികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഇതിനൊരു പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്തിനോട് പലപ്രാവശ്യവും ആവശ്യപ്പെട്ടിട്ടും, ജനപ്രതിനിധികളുടെ ഈ ആവശ്യതെ പുച്ഛത്തോടെ അവഗണിക്കാനും, ഈ പ്രശ്നത്തിന് പരിഹാരം തേടി ഇന്ന് നടന്ന യോഗത്തിൽ പ്രകാശൻ കാലടി അവതരിപ്പിക്കുകയും അക്‌ബർ കുഞ്ഞ് പിന്തങ്ങുകയും ചെയ്ത പ്രമേയത്തെ ഗൗരവ പൂർവ്വം പരിഗണിക്കാൻ പോലും തയ്യാറാവാതെ മാറ്റിവെക്കുകയാനുണ്ടായത്,ബ്ലോക്ക് പ്രസിഡെ ന്റിന്റെ സ്വദേശമായ കുറ്റിപ്പാലയിൽ രണ്ടു ദിവസമായി തെരുവുനായകൾ പലരെയും കടിച്ചുകീറു കയും, അത് തന്റെ വീടിനു അടുത്തായിട്ടും കണ്ടില്ലെന്നു നടിക്കുന്ന ത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ഭൂഷണമാണോ? സർക്കാരിന്റെ പണമുപയോഗിച്ച് റോഡിൽ നടന്നു വിലസുന്നതിനപ്പുറം, ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ജനത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ്, ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഷെൽട്ടർ രൂപീകരിച്ചു ബന്ധപ്പെട്ട പഞ്ചായത്തുകളെ, കോർത്തിണക്കി വളരെ കൃത്യമായി ഇതിനു പരിഹാരം കാണാൻ കഴിയുമെന്നും, കാലടി, വട്ടംകുളം പഞ്ചായത്തുകൾ ഇതിനായി അവരുടേതായ പങ്ക് വഹിക്കാമെന്നും, ഒരു ജോയിന്റ് പദ്ധതിയായി നടപ്പിലാക്കാമെന്നു പറഞ്ഞിട്ടും അതിനോടും പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമായുണ്ടായത്,നായ ശല്യത്തിന് പഞ്ചായത്താണ് പൂർണ ഉത്തരവാദി എന്നും ബ്ലോക്ക് പഞ്ചായത്തിന് ഇതിൽ ഉത്തരവാധി ത്വമില്ലെന്നുമുള്ള തെറ്റിദ്ധാരണ ഒരു വിഭാഗം ജനങ്ങൾക്കുണ്ട്,ആളുകളുമായി നിരന്തരമായി ബന്ധപ്പെടുന്ന പഞ്ചായത്ത്‌ ഭരണ സമിതിക്കു മുമ്പിൽ നായശല്യത്തിന്റെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ പറഞ്ഞു പഞ്ചായത്തിലേക്കു പരാതിയുമായി നിരന്തരം കയറിയിറങ്ങുമ്പോൾ പഞ്ചായത്ത്‌ ഭരണസമിതിക്കു നിസ്സഹായമായി കൈയ് മലർത്താൻ കഴിയില്ല എന്നതാണ് യാഥാർഥ്യം..പൊതു നികുതി പണമുപയോഗിച്ച് വാഹനത്തിൽ നിന്നിറങ്ങാതെ ചുറ്റിയടിക്കുന്ന രീതിയിൽ നിന്നു മാറി ജനങ്ങളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങൾക് പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്ത്‌ തയ്യാറാവണമെന്ന് പത്ര സമ്മേളനത്തിൽ വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,മുൻകാലങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ റോഡുകൾ നിർമ്മിക്കുകയും അറ്റകുറ്റ പണികൾ നടക്കുകയും ചെയ്തിരുന്നു, എന്നാൽ ഇത്തവണ അതിനൊന്നും പ്രാധാന്യം കൊടുക്കാതെ, ബ്ലോക്ക് ഓഫീസിൽ ടോയ്‌ലെറ്റ് നിർമാണവും, കെട്ടിയത് പൊളിച്ചു വീണ്ടും കെട്ടിപ്പോക്കു ന്നതുമായ വെറും ചിലവഴിക്കൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് കണ്ടുവരുന്നത്‌, ജനങ്ങൾക്കുപകാരമില്ലാത്ത പദ്ധതികൾക്കു വേണ്ടി ധനവിനിയോഗം നടത്തുമ്പോൾ, ജന ങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്ത്‌ മുന്നോട്ടു ,വരണമെന്ന് മജീദ് കൂട്ടിച്ചേർത്തു,അക്‌ബർ കുഞ്ഞ്, പ്രകാശൻ കാലടി,സുമിത്ര,എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button