KERALA
ശ്രദ്ധിക്കണം,ശക്തമായ മഴയും കാറ്റും വരും; മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും യെല്ലോ അലർട്ട് 7 ജില്ലകളിൽ
![](https://edappalnews.com/wp-content/uploads/2023/06/240_F_575998108_r8cyuVZT9kZ8JK2qQC9iw1LZrkXZ5mvn.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230509-WA0813-1536x1536-2-1024x1024.jpg)
കാലവർഷം ശക്തി പ്രാപിച്ച കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)