നാട്ടിലെത്താൻ കഴിയാതെ യുഎഇ യിൽ കഴിഞ്ഞ കണ്ണന് കൈതാങ്ങായി റാസൽഖൈമ കെഎംസിസി
April 11, 2023
ചങ്ങരംകുളം:അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിൽ നാട്ടിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കണ്ണൻ റാസൽഖൈമ കെഎംസിസി പൊന്നാനി മണ്ഡലംകമ്മറ്റി ഭാരവാഹികളും സുഹൃത്തകളും ചേർന്ന് യാത്രയാക്കി.ജോലിയില്ലാതെ താമസത്തിനും ഭക്ഷണത്തിനും പ്രയാസമായിരുന്ന കണ്ണന്റെ അവസ്ഥയറിഞ്ഞ പൊന്നാനി മണ്ഡലം ഭാരവാഹികൾ അദ്ദേഹത്തെ ചെന്ന് കാണുകയും വിവരങ്ങൾ അന്ന്വേഷിക്കുകയും ചെയ്തപ്പോഴാണ് കണ്ണൻ തുറന്ന് സംസാരിച്ചത്.അഞ്ച് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ഇവിടെ കുടുങ്ങി കിടക്കുകയാണെന്നും ഉണ്ടായിരുന്ന ജോലി കാറ്ററിംഗ് കമ്പനിയിലായിരുന്നുവെന്നും ശമ്പളം കുടുശ്ശിക ഉണ്ടെന്നും മുതലാളി ഇപ്പോ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്നും ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടാണെന്നും പറഞ്ഞു ആ സാഹചര്യത്തിലാണ് മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ ചിയ്യാനൂരിന്റെ ഷോപ്പിലേക് താത്കാലിക ജോലി നൽകി അദ്ദേഹത്തിന് അവിടേക്കി മാറ്റി പിന്നീട് നാട്ടിലേക് പോവാൻ വേണ്ടി ഷാർജ എയർപോർട്ടിൽ പോയപ്പോൾ അവിടെ നിന്നും തിരിച്ചയക്കുകയാണ് ഉണ്ടായത് കാരണം അന്വേഷിച്ചപ്പോഴാണ് വലിയൊരു സംഖ്യ ഫൈൻ ഉണ്ടെന്നും അത് ക്ലിയർ ആകാതെ പോവാൻ കഴിയില്ല എന്നും ഇമ്മീഗ്രേഷനിൽ നിന്നും വിവരം ലഭിച്ചത് പിന്നീട് മണ്ഡലം,ജില്ലാ ഭാരവാഹികളായ നിസാർ ചിറവല്ലൂർ, സി വി റസാഖ് സാഹിബ്, ഹനീഫ കൊക്കൂർ,എം പി അബ്ദുള്ള കുട്ടി മൗലവി ,നൗഫൽ കോലിക്കര, കെ പി റംഷിദ്, ആബിദ് പെരുമുക്ക്, ഫക്രുദ്ധീൻ കോലിക്കര, ഹൈദർ തെങ്ങിൽ, അജ്മൽ പൊന്നാനി,ബിയാസ് പുത്തൻപള്ളി,കെ പി ഷെമീർ, സമദ് പാവിട്ടപ്പുറം തുടങ്ങി മറ്റു സഹ പ്രവർത്തകയുടെയും നിരന്തരമുള്ള ഇടപെടലുകൾ കൊണ്ട് ഇന്നലെ ഉച്ചക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ അദ്ദേഹത്തെ നാട്ടിലേക് തിരിച്ചയക്കാൻ സാധിച്ചു ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോർതർക്കും കണ്ണൻ വ്യക്തിപരമായി നന്ദിയും കടപ്പാടും അറിയിച്ചു.