CHANGARAMKULAMLocal news

ചാലിശേരി ജി.സി.സി ക്ലബ്ബ് അനുമോദന സദസ് സംഘടിപ്പിച്ചു

ചാലിശ്ശേരി ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സ്കൂൾ ,ക്ലബ്ബ് അംഗങ്ങൾ എന്നിവരിൽ   എസ് .എസ്.എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലുംഎ പ്ലസ് നേടിയവർ വിജയിച്ചവർ എന്നീ  വിദ്യാർത്ഥികളെയാണ് ആദരിച്ചത്.ക്ലബ്ബ് ഹൗസിൽ നടന്ന അനുമോദന സദസ്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ , ജി എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ ഡോ. കെ മുരുകദോസ് എന്നിവർ മുഖ്യാതിഥികളായി.ക്ലബ്ബ് രക്ഷാധികാരി ബാബു നാസർ ,  ട്രഷറർ എ.എം. ഇക്ബാൽ ,  ജിസിസി കോച്ച് നാസർ പാറമേൽ ,  എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എം  ബഷീർ മാസ്റ്റർ ,ബാബു സി പോൾ , റംഷാദ് അറക്കൽ,  സർവീസസ് താരം ശ്രേയസ് , എസ് സിദ്ധി , അജമൽ , റസാഖ് നാലകത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം നടത്തി. കേരള സ്പോർട്സ് കൗൺസിൽ വോളിബോളിലേക്ക് സെലക്ഷൻ ലഭിച്ച  ജി.സി.സി. താരം ലക്കീമിന് പൊന്നാട അണിയിച്ച് ആദരിച്ചു.വൈസ് പ്രസിഡൻറ് ബഷീർ മോഡേൺ സ്വാഗതവും , റോബർട്ട് തമ്പി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button