Local newsPONNANI
കെ – ഫോൺ; പൊന്നാനി നിയോജക മണ്ഡലം തല പ്രഖ്യാപനം ജൂൺ 5 ന് 3 മണിക്ക് മൂക്കുതല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ


ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയാണ് . ജൂൺ 5 ന് 3 മണിക്ക് മൂക്കുതല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് പൊന്നാനി നിയോജക മണ്ഡലം തല പ്രഖ്യാപനം നടത്തുന്നത് .ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) .നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് മിതമായ നിരക്കിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കുകയാണ് . നിലവിൽ പൊന്നാനി
നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും
സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ-ഫോൺ സേവനം ലഭ്യമാകുന്നുണ്ട് .
തുടർപ്രവർത്തനത്തിലൂടെ മുഴുവൻ ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും . വിവര സാങ്കേതിക രംഗത്ത് ലോകമാകെ കുതിക്കുമ്പോൾ കേരളം സ്വന്തം ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലൂടെ
വേറിട്ട മാതൃക സൃഷ്ടിച്ചു മുന്നേറുകയാണ് .
