EDAPPALLocal news
പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടല്‍


എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സി. പി സുബൈദ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് എ.ഇ സുധീപ് മോഹൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എ.ദിനേശൻ, ഷീന എം.പി , സി. പി ദേവദാസ് ,എ. കുമാരൻ തുടങ്ങിയവർ സന്നിഹിതരായി.
നേഴ്സറി ഒരുക്കുന്നതിന് നേതൃത്വം കൊടുത്ത പി. പി ദ്വാരകനാഥനെ ആദരിച്ചു.
ഓവര്‍സിയര്‍ അനൂപ് നന്ദി രേഖപ്പെടുത്തി. സപ്പോട്ട, ചമത, കരിങ്ങാലി, പൂവരശ്, രക്തചന്ദനം, ബദാം, ഉങ്ങ് ,ഇലഞ്ഞി, പേര, നാരകം, കൊന്ന തുടങ്ങിയ 3500 വൃക്ഷ തൈകളാണ് നേഴ്സറിയിൽ തയ്യാറായിട്ടുള്ളത്. പഞ്ചായത്തിലെ 19 വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ വൃക്ഷതൈകൾ നട്ടുവളർത്തും.
