നിനവ് കോലൊളമ്പ് ഗ്രൂപ്പിന്റെ ഒ.വി. പ്രൊഡക്ട്സ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
June 3, 2023
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന എസ് സി വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഫ്രെണ്ട് എന്റ് സബ്സിഡി എന്ന പദ്ധതിയിലുൾപ്പെട്ട നിനവ് കോലൊളമ്പ് ഗ്രൂപ്പിന്റെ ഒ.വി. പ്രൊഡക്ട്സ് എന്ന യൂണിറ്റിന്റെ ഉദ്ഘാടനം കോലൊളമ്പ് വൈദ്യർമൂലയിലെ യൂണിറ്റിൽ വെച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിൽരഹിതരായ എസ്.സി വനിതകൾക്ക് സ്വയംതൊഴിൽ നൽകുന്നതിലൂടെ സ്ഥിര വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് 375000 രൂപ സബ്സിഡി ഇനത്തിൽ നൽകിയിട്ടുണ്ട്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ ആർ അനീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി രാമകൃഷ്ണൻ മെഷീൻ സ്വിച്ച് ഓൺ കർമം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീ നിതിൻ പി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രേമലത, മെമ്പർ ശ്രീമതി രാധിക, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.