Local newsTHRITHALA
മാലിന്യമുക്ത പുതു കേരളം ജനകീയം, യത്നത്തിൽ തൃത്താലയും പങ്കാളികളായി; എം ബി രാജേഷ്
നിരാശാജനകമായ കാഴ്ചയെന്നത് ഒരു സംഘം സ്ത്രീ വളണ്ടിയർമാർ വൃത്തിയാക്കിപ്പോയ സ്ഥലത്ത് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും വീണ്ടും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡിൽ തള്ളിയിരിക്കുന്നു. അത് വീണ്ടും പോയി വൃത്തിയാക്കിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു.
എത്ര ബോധവൽക്കരണം നടത്തിയാലും ബോധമുദിക്കാത്തവർക്കും തീർത്തും നിസ്സഹകരിക്കുന്നവർക്കുമെതിരെ നിയമത്തിന്റെ കർശനമായ പ്രയോഗവും ആവശ്യമായി വരാം. തൃത്താലയിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളമാകെ ഒരു വിപുലമായ ജനകീയ പ്രസ്ഥാനമായി ഈ മാലിന്യമുക്ത പ്രസ്ഥാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആകുമ്പോഴേക്കും നമ്മുടെ പരിസരം പൂർണമായും ശുചിയാക്കാം. ഇനി മുതൽ മാലിന്യം വലിച്ചെറിയില്ലെന്ന് പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി കുറിച്ചു.