Local newsPONNANI
ഏവരെയും ആകർഷിച്ച് കെ.എസ്.ഇ.ബി സ്റ്റാൾ
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അറിഞ്ഞിരിക്കേണ്ട വൈദ്യുത ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലളിതമായ വർക്കിങ് മോഡലുകളിലുടെ ഇവിടെ നിന്നും മനസിലാക്കാം.
കുറഞ്ഞ അളവിൽ എങ്ങനെ വൈദ്യുതി ഉപയോഗിക്കാമെന്നും ആവശ്യകതക്കനുസരിച്ച് ഉപകരണങ്ങൾ എങ്ങനെ വൈദ്യുതി ലാഭിച്ച് ഉപയോഗിക്കാമെന്നും ഇവിടെ വിവരിക്കുന്നു. വിവിധ തരം ബൾബുകൾ ഉപയോഗിക്കുമ്പോൾ ചെലവാകുന്ന എനർജി യൂണിറ്റുകളിലെ വ്യത്യാസവും മനസിലാക്കാം.
ഫാനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വോൾട്ടേജ് കുറവുള്ള ബി.എൽ.ഡി.സി ഫാനുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, വൈദ്യുത ഉപയോഗം അളക്കുന്ന പഴയതലമുറ മീറ്ററുകൾ മുതൽ പുതിയ ജനറേഷൻ സ്മാർട്ട് മീറ്ററുകൾ വരെ ഉള്ളവവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ വിവിധ തരം വൈദ്യുത കമ്പികളുടെ മാതൃകകളും പ്രദർശനത്തിലുണ്ട്. ഒരേസമയം അറിവും സുരക്ഷയും പങ്കുവെക്കുന്നതോടൊപ്പം കാറ്റിൽ നിന്നും ജലത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതികളും പൊതുജനങ്ങൾക്ക് സ്റ്റാളിലൂടെ അറിയാൻ കഴിയും.
വൈദ്യുത വകുപ്പിന്റെ പുതിയ സംരംഭമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ്, പോൾ മൗണ്ടിങ് എന്നീ രണ്ട് ഇ-ചാർജ്ജിങ് സബ് സ്റ്റേഷൻ മാതൃകകളും പുരപുറ സൗരോർജ പ്ലാന്റിന്റെ മാതൃകയും, ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്