ENTERTAINMENTKERALA
ഇത് ഒരുമാതിരി എങ്ങനെ നോക്കിയാലും നീ ജയിക്കുകയും ഞാന്‍ പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണല്ലോ; പൃഥ്വിരാജിനോട് ദുല്‍ഖര്‍ സല്‍മാന്‍


സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫോട്ടോകളും ചെറുകുറിപ്പുകളും ഹൃദയം തൊടുന്ന വാക്കുകളുള്ള ആശംസകളുമായാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.
പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും താരം നല്‍കാറുണ്ട്. ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പൃഥ്വിരാജ് ഇട്ട കമന്റും അതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. കാറിലിരുന്നുകൊണ്ടുള്ള സെല്‍ഫിയായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്.
ഈ ഫോട്ടോയുടെ കോംപോസിഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.
