എരമംഗലം: തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അധികാരികളുടെ മുന്നിൽകൊണ്ടുവന്ന് പരിഹാരങ്ങൾ നേടിയെടുക്കുന്നതിനായി മുസ്ലിംലീഗ് തീരദേശ സമരസംഗമം നടത്തുന്നു. മുസ്ലിംലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പൊന്നാനിയിലാണ് സമരസംഗമം. ഇതിന്റെ ഭാഗമായി ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖംവരെയുള്ള പൊന്നാനിയിലെ തീരദേശമേഖലയിലെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ടറിയുന്നതിനായി തീരസഭകൾക്ക് വെളിയങ്കോട് കടപ്പുറത്ത് തുടക്കമായി. തീരദേശസഭ മുസ്ലിംലീഗ് ജില്ലാ ഖജാൻജി അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എം.എസ്. ബീരാൻ അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് പൊന്നാനി മണ്ഡലം പ്രസിഡൻറ് പി.പി. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.എം. യൂസഫ്, മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം അഹമ്മദ് ബാഫഖി തങ്ങൾ, കൗൺസിലർമാരായ ടി.പി. മുഹമ്മദ്, ടി.കെ. അബ്ദുൽഗഫൂർ, മണ്ഡലം ഭാരവാഹികളായ ടി.എ. മജീദ്, ഷമീർ ഇടിയാട്ടേൽ, കുഞ്ഞുമുഹമ്മദ് കടവനാട്, ആർ.കെ. റസാഖ്, കെ.കെ. ബീരാൻകുട്ടി, മഹമൂദ് കടമ്പാളത്ത്, എൻ.പി. മൊയ്തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പെരുമ്പടപ്പ്, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലെയും തീരദേശത്താണ് തീരസഭകൾ ചേരുന്നത്.