EDAPPALLocal news

എടപ്പാളിൽ കെ.എസ്.ഇ.ബി.ക്ക് കഷ്ടകാലം;രണ്ടുദിവസത്തിനകം ലക്ഷങ്ങളുടെ നഷ്ടം

എടപ്പാൾ: വൈദ്യുതിക്കമ്പി കത്തിയും വാഹനമിടിച്ച്‌ വൈദ്യുതിത്തൂൺ മറിഞ്ഞും കെ.എസ്.ഇ.ബി.ക്ക് രണ്ടുദിവസത്തികനം ലക്ഷങ്ങളുടെ നഷ്ടം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എടപ്പാൾ ടൗണിൽ പൊന്നാനി റോഡിലെ വൈദ്യുതിക്കമ്പിക്ക്‌ തീപിടിച്ച്‌ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. ഏറെനേരത്തെ അധ്വാനനത്തിനുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. വൈദ്യുതിവിതരണം പൂർണതോതിലായപ്പോഴേക്കും വെള്ളിയാഴ്ച പുലർച്ചെ കുറ്റിപ്പുറം റോഡിലെ വൈദ്യുതിത്തൂണിനും കമ്പിക്കും തീപിടിച്ചു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തുടർന്ന്‌ ഉച്ചയ്ക്ക്‌ 12 മണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പിന്നീട് രാത്രി എട്ടുമണിയോടെ അണ്ണക്കമ്പാട് 11 കെ.വി. ലൈൻ കടന്നുപോകുന്ന തൂണിൽ വാഹനമിടിച്ചതോടെ വൈദ്യുതിനിലച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button