തിരൂരങ്ങാടി പോലീസ് ഒരുമാസത്തിനകം പിടികൂടിയത് 30 കുട്ടിഡ്രൈവർമാരെ
April 27, 2023
തിരൂരങ്ങാടി: കുട്ടികൾക്ക് ഇരുചക്രവാഹനങ്ങൾ നൽകിയ സംഭവത്തിൽ ഒരു മാസത്തിനകം തിരൂരങ്ങാടി പോലീസ് ചാർജ് ചെയ്തത് 30 കേസ്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തത്. കുട്ടികൾക്ക് വാഹനം നൽകരുതെന്ന് നിരവധിതവണ പോലീസ് മുന്നറിയിപ്പ് നൽകിയതാണ്.ഇത് അവഗണിച്ചവരാണ് കുടുങ്ങിയത്.