EDAPPALLocal news
ആരോഗ്യ സംഘത്തെ തവനൂർ പഞ്ചായത്ത് അനുമോദിച്ചു


എടപ്പാൾ: തവനൂർ പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ആരോഗ്യ വിഭാഗത്തെ പഞ്ചായത്ത് അനുമോദിച്ചു. മറവഞ്ചേരി റിഫാ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കറിനെ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ ആദരിച്ചു. വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം സബിൻ ചിറക്കൽ, ആർ രാജേഷ്, കെ നിർമല, രാജേഷ് പ്രശാന്തിയിൽ, പി വി സെക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
