KERALA

അരിക്കൊമ്പനെ മാറ്റുന്നത് രഹസ്യമായി; സർക്കാർ നിർദേശം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സർക്കാർ നിർദേശങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് ഹൈക്കോടതി. വന്യജീവി ശല്യം തടയാൻ എല്ലാ ജില്ലകളിലും ടാസ്ക് ഫോഴ്സ് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം അരിക്കുമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദ്ദേശിക്കല്ലെന്നും എവിടേക്ക് മാറ്റണമെന്ന് വിദഗ്ധസമിതി തീരുമാനിക്കട്ടെയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അരിക്കുമ്പ എവിടേക്ക് മാറ്റണമെന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ അടങ്ങിയ നിർദേശം സർക്കാർ മുദ്രവിച്ച കവറിൽ കൈമാറാമെന്നും ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി അറിയിച്ചിരുന്നു ഇതിനെ തുടർന്നാണ് സർക്കാരിന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button