CHANGARAMKULAM
കാളാച്ചാൽ പന്താവൂർ എ.എം.എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന ടി.വി.കുഞ്ഞയിദുമാസ്റ്റർ നിര്യാതനായി

ചങ്ങരംകുളം:കാളാച്ചാൽ പന്താവൂർ എ.എം.എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന ടി.വി.കുഞ്ഞയിദുമാസ്റ്റർ (85) നിര്യാതനായി. കാളാച്ചാൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് ആയിരുന്നു. ഭാര്യ: പന്താവൂർ നൊട്ടത്തുവളപ്പിൽ മറിയക്കുട്ടി. മക്കൾ: ഫാത്തിമ,ആസിയ,റംലത്ത്, സക്കീന (ഫാർമസിസ്റ്റ്, ഇ.എസ്.ഐ.ഡിസ്പെൻസറി, ഒളരിക്കര, തൃശൂർ). മരുമക്കൾ: എൻ.വി. അബ്ദുൽ ജലിൽ (റിയാദ്), വി.വി. മൻസൂർ (പൊന്നാനി എം.ഇ.എസ്. കോളേജ് മുൻ ഓഫീസ് സൂപ്രണ്ട് ), ടി.എം. അബ്ദുറഹ്മാൻ (ഖത്തർ), പി.അബ്ദുൽ മജീദ് (സീനിയർ ലാബ് ടെക്നീഷ്യൻ, എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രം).ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) കാലത്ത് 10 മണിക്ക് കാളാച്ചാൽ മഹല്ല് ഖബർസ്ഥാനിൽ.
