എരമംഗലത്ത് പന്തുതട്ടിയ റസൽ സമീർ ഇനി എഫ്.സി. കേരളയുടെ താരം
April 9, 2023
എരമംഗലത്തിന്റെ നാട്ടുവഴികളിൽ കൂട്ടുകാരുമൊത്ത് പന്തുതട്ടി കളിച്ചിരുന്ന റസൽ സമീർ ഇനിമുതൽ എഫ്.സി. കേരളയ്‌ക്കുവേണ്ടി ബൂട്ടണിയും. എരമംഗലം സ്വദേശി ഇടിയാട്ടേൽ സമീറിന്റെയും റോഷിയുടെയും മകൻ റസൽ സമീറാണ് എഫ്.സി. കേരളയുടെ അണ്ടർ -15 ടീമിൽ ഇടംനേടി നാടിന് അഭിമാനമായത്. തൃശ്ശൂരിൽ നടന്ന ക്യാമ്പിൽനിന്നാണ് റസൽ സമീറിനെ ടീമിലേക്ക് തിരഞ്ഞെടുത്തത്. കുഞ്ഞുനാളിലെ ഫുട്‍ബോളിനോടുള്ള മകന്റെ താത്‌പര്യം തിരിച്ചറിഞ്ഞ സമീറും റോഷിയും റസലിന് ആവശ്യമായ പരിശീലനം നൽകുന്നതിനായി വലിയ പിന്തുണയാണ് നൽകിയിരുന്നത്. ഇന്ത്യൻ ഫുട്‍ബോൾ ടീമിലെത്തുകയെന്നതാണ് റസലിന്റെ ആഗ്രഹം. അതോടൊപ്പം ഫിഫ ലോകകപ്പ് ഫുട്‍ബോളിൽ ഇന്ത്യൻ ടീമിന് ടീമിന് കളിക്കാനാവണമെന്ന പ്രാർത്ഥന റസലിനും പിതാവ് സമീറിനും ഒരുപേലെയുണ്ട്.