EDAPPALLocal news
മൃഗസംരക്ഷണ മേഖല ശില്പശാലയും പ്ലാൻ മീറ്റിങ്ങും സംഘടിപ്പിച്ചു
എടപ്പാൾ: ഗ്രാമപഞ്ചായത്തിന് കീഴിൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖല ശില്പശാലയും പ്ലാൻ മീറ്റിങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ കർഷക കൂട്ടായ്മയും രൂപീകരിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ, വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, കൃഷി ഓഫീസർ, കനറാ ബാങ്ക് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.