EDAPPAL
വൃദ്ധ സദനം സന്ദർശിച്ചു
എടപ്പാൾ :ഗവ ഹയർ സെക്കന്ററി സ്കൂളിലെ COPPA (A club of progressive pupil)ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തവനൂർ വൃദ്ധ സദന സന്ദർശനം നടത്തി. ഈ സ്നേഹ സന്ദർശനം അന്തവാസികളുമായി കുട്ടികൾക്ക് ഇടപഴകാനും സ്നേഹം പങ്കുവെക്കാനുമുള്ള നല്ലൊരു അവസരമായിമാറി. ഇതിന്റ ഭാഗമായി കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്ഥാപനത്തിലേക്കു ഒരു ക്ളീനിംഗ് കിറ്റ് നൽകുകയും ചെയ്തു. അദ്ധ്യാപകരായ ഷാജി ജോൺ, Dr. സായ്യാഫ്, രൂപേഷ്,സൗമ്യ, ലയസ് ലാലു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.