Local newsMALAPPURAM
ജില്ലയിലെ അർബുദരോഗികൾക്ക് ആശ്വാസമാകേണ്ട ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസെന്റർ ഉടൻ പ്രവർത്തനംതുടങ്ങാൻ അടിയന്തരനടപടി

മലപ്പുറം: തിരൂരിൽ മലപ്പുറം ജില്ലയിലെ അർബുദരോഗികൾക്ക് ആശ്വാസമാകേണ്ട ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസെന്റർ ഉടൻ പ്രവർത്തനംതുടങ്ങാൻ അടിയന്തരനടപടി. കെട്ടിടത്തിന്റെ എല്ലാപണികളും മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എം.എൽ.എയ്ക്ക് ഉറപ്പുനൽകി. 150 കോടി രൂപയുടെ പദ്ധതിയാണിത്. ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയ സാഹചര്യത്തിൽ ഓങ്കോളജി വിഭാഗത്തിനും ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.
