എടപ്പാൾ പൂക്കരത്തറ തളി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ഫിബ്രവരി 17,18 തിയ്യതികളിൽ ആഘോഷിക്കും


എടപ്പാള്‍: പൂക്കരത്തറ തളി ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി ആഘോഷം 2023 ഫിബ്രവരി 17,18 തിയ്യതികളിൽ ആഘോഷിക്കും. ഫിബ്രവരി 17 വെള്ളിയാഴ്ച വൈകിട്ട് 6:20 ന് ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ (കുട്ടൻ) നമ്പൂതിരിപ്പാട്, മേല്‍ശാന്തി കാശിപ്പുള്ളി ശങ്കരനാരായണൻ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യം തുടർന്ന് ദീപാരാധനയും ,
ഫിബ്രവരി 18 ശനിയാഴ്ച ശിവരാത്രി ദിനത്തിൽ രാവിലെ 4.00 മണി മുതൽ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, ധാര, ഗണപതിഹോമം, , ഉഷപൂജ, പന്തീരടി പൂജ, ഉച്ചപൂജ എന്നിവ ഉണ്ടാവും.
പ്രഭാത ഭക്ഷണവിതരണവും ഉണ്ടായിരിക്കും .
വൈകീട്ട് 4:30ന് കാഴ്ചശീവേലി , മേളത്തോടുകൂടി എഴുന്നള്ളിപ്പ് തുടർന്ന് വൈകിട്ട് 5:30 മുതല്‍ വിവിധ കലാരൂപങ്ങളുടെ വരവുകള്‍ ഉണ്ടായിരിക്കും. 6:30 ന് ദീപാരാധന, ദീപാരാധനയ്ക്കു ശേഷം ചൈനീസ് വെടിക്കെട്ട്, രാത്രി 8ന് ശിവരാത്രി പൂജ, തുടർന്ന് 8:30 ന് – ശുകപുരം രഞ്ജിത്തിൻ്റെ തായമ്പക, ശേഷം അത്താഴപൂജ , വിളക്കിനെഴുന്നള്ളിപ്പ്
രാത്രി 10 ന് – തിരുവനന്തപുരം കീർത്തന തീയ്യേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ബാലെ’ – ശ്രീലക്ഷ്മി നാരായണം എന്നിവയും ഉണ്ടായിരിക്കും.
