CHANGARAMKULAM

കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ചങ്ങരംകുളം കോക്കൂർ സ്വദേശി

ചങ്ങരംകുളം:കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.കോക്കൂർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പുരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്.പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസീമിന്റെ മൃതദേഹം കണ്ടെത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പൃൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം.മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ,തമീം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button