VATTAMKULAM
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ; വിത്ത് വിതരണം നടത്തി


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയിൽ വിത്ത് വിതരണം നടത്തി. 5,80,000 രൂപ ചിലവഴിച്ചു നടത്തുന്ന മൂന്നാം ഘട്ട പച്ചക്കറി വിത്ത് വിതരണമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഗായത്രി രാജശേഖർ സ്വാഗതം പറഞ്ഞു. സി ഡി എസ് പ്രസിഡന്റ് കാർത്യായനി അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി, അവരെ കരുത്തുറ്റവരാക്കി മാറ്റാനുള്ള ഉദ്യമത്തിൽ എല്ലാവരും ഒത്തൊരുമിക്കയ്ക്കണമെന്നും, പങ്കാളികളാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് മജീദ് കഴുങ്കിൽ ആഹ്വാനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് മുഖ്യ അതിഥിയായിരുന്നു. ശ്രീജ പാറക്കൽ (മെമ്പർ) അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. റിസോർസ് പേഴ്സൺ സരസ്വതി ക്ലാസുകൾക്ക് നേതൃത്വം നൽകി.













