മണ്ണുമാഫിയ വിടുന്നില്ല ഭീതിയിൽ കണാരക്കുന്ന്

വട്ടംകുളം ഗ്രാമപ്പഞ്ചായത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച മണ്ണെടുപ്പ്.
പ്രോജക്ടിലൂടെ ആദ്യമായി വൈദ്യുതി എത്തിയതും ഇവിടെയായിരുന്നു. നാനാവിഭാഗക്കാരായ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബാക്കിഭാഗത്ത് റബ്ബർ നട്ട് റബ്ബർ എസ്റ്റേറ്റ് പോലെ കിടന്നിരുന്നതാണ് സ്ഥലം.
കണാരക്കുന്ന് പാതി മുറിക്കപ്പെടും
14 ഏക്കറോളം വരുന്ന കണാരക്കുന്നിൽനിന്ന് ആറേക്കറോളം വരുന്ന ഭാഗം താഴ്ത്തിയാൽ ആപ്പിളിന്റെ പകുതി ഭാഗം മുറിച്ചെടുത്ത അവസ്ഥയിലാകും ഈ കുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുവശത്തുള്ളവരും തമ്മിൽ ബന്ധമില്ലാത്ത അവസ്ഥയാകും. നേരെ എതിർവശത്ത് ശിവക്ഷേത്രവും വിദ്യാനികേതന്റെ വിദ്യാലയവുമാണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
ഇവിടെ മണ്ണെടുക്കുന്നതിനു മുന്നോടിയായി ഡിജിറ്റൽ സർവേ നടന്നുകഴിഞ്ഞു. അപ്പോൾതന്നെ പ്രദേശവാസികൾ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
(തുടരും)
ജീവിതം അപകടത്തിലാകും
ഈ കുന്നിലെ മണ്ണെടുത്താൽ പ്രദേശത്തുള്ള 100-ഓളം കുടുംബങ്ങളുടെ ജീവനും വീടും സ്വത്തുക്കളുമെല്ലാം അപകടാവസ്ഥയിലാകും.
കുടിവെള്ളത്തിനായി ഇപ്പോഴനുഭവിക്കുന്ന പ്രയാസം പതിൻമടങ്ങാകും. നീക്കം അധികാരികൾ ഉപേക്ഷിക്കണം.
പി.വി. ഉണ്ണികൃഷ്ണൻ
(ഗ്രാമപ്പഞ്ചായത്തംഗം, വട്ടംകുളം).
നിയമപരമായും രാഷ്ട്രീയമായും നേരിടും
ഒരു കാരണവശാലും ഈ മണ്ണെടുപ്പ് അനുവദിക്കില്ല. വികസനം വരണം. എന്നാൽ ജനങ്ങളുടെ ജീവനു ഭീഷണിയാകുംവിധമുള്ള ഒരു വികസനത്തിനും കൂട്ടുനിൽക്കില്ല. ജനകീയമായും നിയമപരമായും ഇതിനെ നേരിടും.
.കെ. ഷാജി
(ബ്രാഞ്ച് സെക്രട്ടറി, സിപിഎം വെള്ളറമ്പ് ബ്രാഞ്ച്).
പരാതി അന്വേഷിക്കും
നാട്ടുകാരുടെ പരാതിയും ആശങ്കയും അന്വേഷിക്കും. ജില്ലാ കളക്ടർ, തഹസിൽദാർ എന്നിവർക്ക് ഇത് കൈമാറാനും തീരുമാനമുണ്ട്.
ആർ. രാജേഷ്
സെക്രട്ടറി, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്













