എം.എൽ.എസ്.എ ക്കിത് ചരിത്ര മുഹൂർത്തം:ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കോഴിക്കോട് :ചലിക്കും ചിത്രങ്ങളെ സംയോജിപ്പിച്ച് തത്സമയം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നവരുടെ കൂട്ടായ്മയായ മീഡിയ പ്രൊഡക്ഷൻസ് & ലൈവ് സ്ട്രീമേഴ്സ് അസോസിയേഷൻ്റെ (MLSA- INDIA) ലോഗോ കേരള പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
കേരള സൊസൈറ്റി ആക്ട് പ്രകാരം കോഴിക്കോട് രജിസ്ട്രേഷൻ ചെയ്ത അസോസിയേഷനാണ് എം.എൽ.എസ്.എ. വിവിധ ജില്ലകളിലും കേരളത്തിൻ്റെ പുറത്തും നിരവധി മെമ്പർമാർ പ്രവർത്തിക്കുന്നുണ്ട്.
കോഴിക്കോട് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ഫൈസൽ നിലമ്പൂർ,ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ അബൂ മുക്കം, വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ കുറ്റിപ്പുറം എക്സിക്യൂട്ടീവ് മെമ്പർമാരായ റഫീഖ് നരിക്കുനി,ഷാഹുൽഹമീദ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റി ഭാരവാഹികളും നിരവധി മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.
ഈ മാസം 25ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനറൽബോഡിയിൽ മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണവും വിവിധ ജില്ലാ കമ്മിറ്റി രൂപീകരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.













