CHANGARAMKULAMLocal news

വീട്ടുകാർ നോക്കിനിൽക്കേ കിണർ ഇടിഞ്ഞ് താഴ്ന്നു;

ചങ്ങരംകുളം: വീടിന് ഭീഷണിയുയർത്തി കിണർ ഇടിഞ്ഞ് താഴ്ന്നു. മൂക്കുതല വടക്കുമുറി രക്തേശ്വര ശിവക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പെരുമ്പാത്തേല്‍ ജയപ്രകാശന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. അമ്പത് അടിയോളം താഴ്ചയുള്ളതാണ് കിണർ. വലിയ ശബ്ദം കേട്ട് പുറത്ത് വന്ന ജയപ്രകാശനും കുടുംബവും നോക്കി നില്‍ക്കെയാണ് കിണര്‍ പൂര്‍ണ്ണമായും തകര്‍ന്നത്. തലനാരിഴക്കാണ് കുടുംബം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കിണര്‍ ഇടിഞ്ഞതോടെ വീടും അപകടാവസ്ഥയിലായി. കിണര്‍ മണ്ണടിച്ച് തൂര്‍ത്ത് വീട് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. നൂറ് ലോഡ് മണ്ണെങ്കിലും കിണര്‍ തൂര്‍ക്കാന്‍ വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കിണറിന്റെ കൈവരിയും മോട്ടോറും മോട്ടോര്‍പുരയും തകര്‍ന്ന് വീണു.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കുടുംബത്തിന് സംഭവിച്ചത്.പഞ്ചായത്ത് മെമ്പര്‍ ഫയാസ് സ്ഥലത്തെത്തി അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്.സംഭവസ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായി ഫയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button