THAVANUR

ലോകകപ്പ്: താര മരങ്ങൾ നിർമിച്ച് ഐഡിയൽ മോണ്ടിസോറി വിദ്യാർത്ഥികൾ

തവനൂർ: വേൾഡ് കപ്പിൻ്റെ ആരവങ്ങൾ അവസാനിച്ചു തുടങ്ങിയപ്പോൾ തങ്ങൾക്കിഷ്ടപ്പെട്ട ഫുഡ്ബോൾ താരങ്ങളുടെ ഫോട്ടോകളടങ്ങിയ പത്ര കിട്ടിംഗുകൾ വെട്ടി ഒട്ടിച്ച് താര മരങ്ങൾ നിർമ്മിച്ച് പുതുമകണ്ടെത്തുകയാണ് കടകശ്ശേരി ഐഡിയൽ പ്രൈമറി മോണ്ടിസോറി സ്കൂൾ വിദ്യാർത്ഥികൾ.

ഓരോ ക്ലാസിലെയും കുട്ടികൾ അവർക്കിഷ്ടപ്പെട്ട താരങ്ങളുടെ ഫോട്ടോകൾ സ്വന്തം ക്ലാസിനു മുന്നിൽ സ്ഥാപിച്ച മരക്കൊമ്പിൽ ഒട്ടിച്ചാണ് താര മരങ്ങൾ നിർമിച്ചിരിക്കുന്നത്. കുട്ടികൾ ഏറ്റവും കൂടുതൽ ശേഖരിച്ച ചിത്രം, നൈമർ, ലയണൽ മെസി എന്നിവരുടേതാണ് എന്നതും ശ്രദ്ധേയമാണ്.

ഐഡിയൽ കാമ്പസിൽ ഖത്തർ വേൾഡ് കപ്പിനോടനുബന്ധിച്ച് സ്ഥാപിച്ച ലോകകപ്പ് ഗൈറ്റിൽ കുട്ടികൾ താര ങ്ങളുടെ ചിത്രമടങ്ങുന്ന മരങ്ങളുമായി വന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
പ്രൈമറി മോണ്ടിസോറി എച്ച് എം സുപ്രിയ ഉണ്ണികൃഷ്ണൻ,
കെ സരിത, ടി ബജനി, വി ദിവ്യ, സി കെ ഷീബ, കെ ദിവ്യ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button