ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ശിൽപശാല സമാപിച്ചു


എടപ്പാൾ: മലപ്പുറം ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ശില്പശാല സമാപിച്ചു.
ചെറിയ കുട്ടികളിൽ കായിക താൽപര്യം വളർത്തിയെടുത്ത് പുതിയ കായികതാരങ്ങളെ കണ്ടെത്തുന്നതിനും കിഡ്സ് അത്‌ലറ്റിക്സ് പരിചയപ്പെടുത്തുന്നതിനു അവ പരിശീലനത്തിലൂടെ പ്രാവർത്തികമാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേൾഡ് അത്‌ലറ്റിക്സിന്റേയും അതിലേറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നിർദ്ദേശങ്ങൾ പാലിച്ച് കേരളത്തിലെ മുഴുവൻ സ്കൂളിലും ക്ലബ്ബുകളിലുമായി നടപ്പാക്കാനുദ്ദേശിക്കുന്ന നൂതന കായികപദ്ധതിയായ കിഡ്സ് അത്ലറ്റിക്സിൽ
മൂന്നു തലങ്ങളിലായി 15 ആസ്വാദന – പരിശീലന ഇനങ്ങളാണ് കിഡ്സ് ഉൾകൊള്ളിച്ചിട്ടുള്ളത്.
4 വയസ് മുതൽ 12 വയസ്സ് വരെയുള്ള ആൺ / പെൺ കുട്ടികൾക്കായാണ് ഇതിന്റെ മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.
കുട്ടികളിലെ കായികമായ കഴിവുകളെ കണ്ടെത്താനും അതുവഴി മികച്ച പരിശീലനം നൽകാനും കായിക പരിശീലകർക്ക് സഹായകമാകും വിധമായിരുന്നു ശിൽപശാലയിലെ പ്രാക്ടിക്കൽ പരിശീലനങ്ങൾ.
മലപ്പുറം ജില്ലയിലെ 80 ൽ പരം സ്കുളുകളിൽ നിന്നുള്ള കായികാധ്യാപകർ പങ്കെടുത്ത ശിൽപശാല അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ ശിൽപശാല ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കിഡ്സ് അത് ലറ്റിക്സ് റിസോഴ്സ് പേഴ്സൺ സത്യൻ ക്ലാസുകൾക്ക് നേതൃത്വം നൽകി, ജില്ലാ ട്രഷറർ അബ്ദുൽ കാദർ, ഷാഫി അമ്മായത്ത്, ഷുകൂർ ഇല്ലത്ത്, ഷിനോജ് നാരായണൻ എന്നിവർ പ്രസംഗിച്ചു
