കെഎംപിയു മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രൂപീകരിച്ചു
ചങ്ങരംകുളം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രൂപീകരിച്ചു. മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റായി ആഷിക്ക് നന്നംമുക്ക് ,സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍, ട്രഷറര്‍ ദാസന് കോക്കൂര്‍,ജോ, സെക്രട്ടറി റദീഫ് എടപ്പാൾ,ജീന മണികണ്ഠന്, പി പി സുനീറ എന്നിവരെ വൈസ് പ്രസിഡന്റയും തെരഞ്ഞെടുത്തു.യൂണിയന് സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോര്‍കമ്മിറ്റി ചെയർമാൻ വി സെയ്ത് അധ്യക്ഷനായി.ആഷിക്ക് നന്നംമുക്ക് സ്വാഗതവും പ്രേമദാസ് പിടാവനൂര്‍ നന്ദിയും പറഞ്ഞു.യോഗത്തിൽ കെഎംപിയും മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.കേരള മീഡിയ പേഴ്സണ്‍സ് യൂണിയന് ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് നടക്കുന്ന അര്‍ധവാര്‍ഷിക സമ്മേളനം വിജയിപ്പിക്കുവാൻ ചങ്ങരംകുളത്ത് ചേര്‍ന്ന മലപ്പുറം വെസ്റ്റ് ജില്ലാ രൂപീകരണ യോഗം തീരുമാനിച്ചു. വെസ്റ്റ് ജില്ലയില്‍ നിന്ന് 15 പ്രതിനിധികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. 2023 മെമ്പര്‍ഷിപ്പ് കാമ്പയില്‍ ഡിസംബര്‍ 30ന് മുമ്പ് പൂര്‍ത്തികരിക്കും.അംഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന തലത്തില്‍ ജില്ലകള്‍ തോറും ആരംഭിക്കുന്ന മീഡിയ ഹൗസ് മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്ത് തുടങ്ങുവാനും തീരുമാനിച്ചു.13 അംഗ ജില്ലാ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.മോഹൻദാസ് മൂക്കുതല, റാഷിദ് നെച്ചിക്കല്‍, ഷാജി സി, പ്രഗിലേഷ് എരമംഗലം, റാഫി തങ്ങള്‍, നൗഷിജ, സാദിഖ് വളാഞ്ചേരി എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങള്‍.