ENTERTAINMENTKERALA
ഞാനാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തരുത്; താക്കീതുമായി ദുല്‍ഖര്‍


ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ താനില്ലെന്ന് വ്യക്തമാക്കി ദുൽഖർ സൽമാൻ.
ദുൽഖറിന്റെ പേരിൽ നാലോളം അക്കൗണ്ടുകൾ ക്ലബ് ഹൗസിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിൽ ഒന്നിൽ ആറായിരത്തിലേറെ ഫോളോവേഴ്സും നിലവിലുണ്ട്. തുടർന്നാണ് നടൻ പ്രതികരണവുമായി രംഗത്ത് വന്നത്.
ഞാൻ ക്ലബ് ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ ഒന്നും എന്റേതല്ല. ഞാനായി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല- ദുൽഖർ കുറിച്ചു.
