VATTAMKULAM
ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയും കുടുംബത്തിനെയും ആദരിച്ചു


എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ഹരിതകർമ്മസേന പ്രസിഡന്റ് ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച മാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കി ചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.
