ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ മിഷന് ഇന്ദ്രധനുഷിന് ആഗസ്റ്റ് ഏഴു മുതല്‍ ജില്ലയില്‍ തുടക്കമാവും


ആദ്യഘട്ടം ആഗസ്ത് 7 മുതൽ 12 വരെയാണ്. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ പതിനാറാം തീയതി വരെയും മൂന്നാംഘട്ട ഒക്ടോബർ 9 മുതൽ പതിനാലാം തീയതി വരെയും നടക്കും. ക്യാമ്പിന് മുന്നോടിയായി മിഷൻ ഇന്ദ്രധനുഷ് ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം പെരിന്തൽമണ്ണ കളക്ടർ ശ്രീ ധന്യ സുരേഷിന്റെ നേതൃത്വത്തിൽ നടന്നു. ഡി എം ഒ ആർ. രേണുക പദ്ധതി വിശദീകരിച്ചു. പരിപാടിയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡിഫ്തീരിയ,വില്ലൻ ചുമ, ടെറ്റനസ്,പോളിയോ, ക്ഷയം, അഞ്ചാം പനി, ഹെപ്പറ്റൈറ്റിസ് ബി, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് മുക്തി നൽകും. കൂടാതെ ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവപ്പെടുത്ത് വർക്കും ഇതുവരെയും എടുക്കാത്തവർക്കും ഈ മൂന്ന് ഘട്ടങ്ങളിൽ കുത്തിവെപ്പ് എടുക്കാൻ അവസരം ഒരുങ്ങും. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുത്തിവെപ്പുകൾ കൃത്യമായി എടുക്കേണ്ട അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെപ്പിൽ തടസ്സം നേരിട്ടിട്ടുണ്ടെങ്കിൽ അതും പൂർത്തിയാക്കാൻ അവസരമുണ്ട്. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണവും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞതവണ പ്രതിരോധ കുത്തിവെപ്പ് നടന്ന പാളിച്ചകൾ മറികടന്ന് ആരോഗ്യരംഗം വിപുലപ്പെടുത്താനാണ് മിഷന്റെ നീക്കം.
