PONNANI


കെ എസ് ഇ ബി ക്കെതിരെ പ്രതിഷേധം ; നവാസിനും ഹരിദാസിനും ജാമ്യം

എരമംഗലം : കഴിഞ്ഞ ദിവസം കോതമുക്കിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ജോലിയിലെ അപാകത ചൂണ്ടികാട്ടി പ്രതിഷേധിച്ചതിനെ തുടർന്ന് നടന്ന വാഗ്വാദവും അസിസ്റ്റന്റ് എൻജിനീയർ തളർന്നു വീണതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊതുപ്രവർത്തകരായ നവാസ് സെൻസിക് , ഹരിദാസ് എന്നിവർക്ക് കോടതി ഇന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പൊതു വിഷയത്തിൽ ഇടപെട്ടവർക്കെതിരെ നടന്ന പ്രതികൂല നടപടികൾക്കെതിരെ നാട്ടുകാരും രോഷാകുലരാണ്. രണ്ട് ദിവസമാണ് വൈദ്യുതി കമ്പികൾ തെങ്ങിലുരസയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടത്. തുടർന്നാണ് പ്രതിഷേധവും പരാതിയും അറസ്റ്റും ജാമ്യവും അരങ്ങേറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button