CHANGARAMKULAM

പ്രവാസി ആരോഗ്യ സുരക്ഷ കാർഡ് വിതരണം ചെയ്തു

എടപ്പാൾ: മലപ്പുറം ജില്ലാ പ്രവാസി ലീഗ് ഗ്രീൻ ഹോപ്പർ ഫാം ലിവിങ് കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി ആരോഗ്യ സുരക്ഷ കാർഡിന്റെ തവനൂർ മണ്ഡലം തല വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് നിർവഹിച്ചു.
മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ്‌ അബൂബക്കർ ഹാജി പാറപ്പുറം അദ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ആർ. കെ. ഹമീദ്, ജില്ലാ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി സൈഫുദ്ധീൻ വലിയകത്തു, പൊന്നാനി ബ്ലോക്ക്‌ മെമ്പറും പ്രവാസി ലീഗ് ജില്ലാ സെക്രട്ടറിയുമായ സി. എം. അക്ബർ കുഞ്ഞു, മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി അനീഷ് വട്ടംകുളം, മുസ്തഫ ഹാജി തൃപ്രകോട്, മുജീബ് പൂളക്കൽ, തീരുർ ബ്ലോക്ക്‌ മെമ്പർ വി. പി. ഹംസ, സുലൈമാൻ അൽ ഐൻ, വി. കെ. ബാപ്പുട്ടി, ഗ്രീൻ ഹോപ്പർ എം. ഡി. അബ്ദുറഹ്മാൻ, വി. പി. യാഹുട്ടി ഹാജി, ബഷീർ തൃപ്പാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button