CHANGARAMKULAM
വെങ്കിട്ടരാമന്റെ കളക്ടർ നിയമനം സർക്കാർ പുന:പരിശോധിക്കണം;ചങ്ങരംകുളം പൗരസമിതി
ചങ്ങരംകുളം: മദ്യപിച്ച് വാഹനമോടിച്ച് പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് നിലനിൽക്കെ വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിയിൽ ചങ്ങരംകുളം പൗരസമിതി പ്രതിഷേധിച്ചു.
മദ്യകുറ്റവാളികൾക്ക് സാമൂഹ്യ അംഗീകാരം കൊടുക്കുന്ന
നടപടി പുന:പരിശോധിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
ചെയർമാൻ പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
സിദ്ധിക് മൗലവി അയിലക്കാട്, റാഫി പെരുമുക്ക്, ഷാനവാസ് വട്ടത്തൂർ, കുഞ്ഞിമുഹമ്മദ് പന്താവുർ, പി പി ഖാലിദ്, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ, സുരേഷ് ആലംകോട്, കെ സി അലി, കെ അനസ്, കരീം ആലംകോട്, എം കെ അബ്ദുറഹ്മാൻ, മുജീബ് കോക്കൂർ പ്രസംഗിച്ചു.