CHANGARAMKULAM
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും മാരത്തോണും സംഘടിപ്പിച്ചു


ചങ്ങരംകുളം:ലഹരി വിരുദ്ധ ബോധവത്ക്കരണത്തോടനുബന്ധിച്ച് വളയംകുളം എം.വി.എം റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി വിങ്ങിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും മാരത്തോണും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റഷീദ് സർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ആലിക്കുട്ടി സർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ മുഹമ്മദ് റാഷിദ്, പി.പി ജമീല ,ധന്യ എന്നിവർ സംസാരിച്ചു റംഷാദ് , മുബഷിർ, സൽമത്ത്, പ്രഭ എന്നിവർ നേതൃത്വം നൽകി.
