KERALA
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ പ്രതിനിധി സമ്മേളനം ആരംഭിച്ചു


എടപ്പാൾ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു.എടപ്പാൾ സുധാ നാരായണൻ നഗറിൽ ഗോൾഡൻ ടവർ) നടക്കുന്ന സമ്മേളനത്തിൽ പി വി നളിനി അധ്യക്ഷത വഹിച്ചു. എം ജയശ്രീ രക്തസാക്ഷി പ്രമേയവും സി പി മണി
അനുശോചനപ്രമേയവും അവതരിപ്പിച്ചു.അഡ്വക്കേറ്റ് ഇ സിന്ധു, കെ ലക്ഷ്മി, കെ ദേവി കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സി വി സുബൈദ ടീച്ചർ, മിസിരിയ സൈഫുദ്ദീൻ, സിപി നസീറ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട്.സ്വാഗത സംഘം ചെയർമാൻ യുപി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
