ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍


ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കിയാതായി സംസ്ഥാന പൊലീസ് വർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വിശദവിവരങ്ങള്‍ താഴെ
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 12, 11, 3
തിരുവനന്തപുരം റൂറല്‍ – 10, 2, 15
കൊല്ലം സിറ്റി – 9, 0, 6
കൊല്ലം റൂറല്‍ – 10, 8, 2
പത്തനംതിട്ട – 11, 2, 3
ആലപ്പുഴ – 4, 0, 9
കോട്ടയം – 11, 87, 8
ഇടുക്കി – 3, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 10, 3, 3
തൃശൂര്‍ സിറ്റി – 6, 0, 2
തൃശൂര്‍ റൂറല്‍ – 2, 0, 5
പാലക്കാട് – 2, 0, 34
മലപ്പുറം – 9, 19, 118
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 5, 4, 23
വയനാട് – 4, 22, 19
കണ്ണൂര്‍ സിറ്റി – 28, 1, 49
കണ്ണൂര്‍ റൂറല്‍ – 2, 1, 2
കാസര്‍ഗോഡ് – 6, 6, 28
അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ കല്ലെറിഞ്ഞ് തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകളാണ്. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.
50 ലക്ഷത്തില്‍ കൂടുതലാണെന്നാണ് നഷ്ടമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
