MALAPPURAM
ഓണത്തിന് കൃഷി വകുപ്പ് വിറ്റത് 1.65 കോടിയുടെ പൂക്കൾ


മലപ്പുറം: ഓണത്തിന് ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൂക്കൃഷിയിൽ നിന്ന് ഇതുവരെ വിറ്റത് 1.65 കോടി രൂപയുടെ പൂക്കൾ. 27.5 ടൺ പൂക്കളാണ് വിറ്റഴിച്ചത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചെല്ലുമല്ലി, വാടാമല്ലി പൂക്കളാണ് കൃഷി ചെയ്തത്. വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ എന്നീ ബ്ലോക്കുകളിലെ കുറ്റിപ്പുറം, എടയൂർ, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാൾ, തവനൂർ, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ പൂക്കൃഷി ചെയ്തത്. ഇവിടങ്ങളിലെ 3.4 ഹെക്ടർ പ്രദേശത്താണ് പൂക്കൃഷി. വരും വർഷങ്ങളിലും പൂക്കൃഷി തുടരാനാണ് കർഷകരുടെ തീരുമാനം.
