PONNANI

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനം സമാപിച്ചു

പൊന്നാനി: മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉൽഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.
സഖാവ് പി.രാജൻ പൊന്നാനി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അജിത് കൊളാടി , എം.എ. അജയ്കുമാർ , പി. കുഞ്ഞുമൂസ, പി.പി. ഹനീഫ, മുഹമ്മദ് സലീം, എ.കെ.ജബാർ , ടി. അബ്ദു , സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഷാജിറമനാഫ്, ഷമീറ ഇളയോടത്ത്, എ.കെ. നാസർ എന്നിവരടങ്ങുന്ന പ്രൊസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ടി.കെ. ഫസലുറഹ്മാൻ , കെ. അബ്ദു എന്നിവർ മിനിറ്റ്സ് അവതരിപ്പിച്ചു. പി.വി.ഗംഗാധരൻ ,കെ.എം കൃഷ്ണകുമാർ , എ.സിദ്ധിഖ്, ലത്തീഫ് എവസ്റ്റ് തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചു. വി.അബ്ദുൾ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.
റോഡുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

അംഗങ്ങളിൽ വർധന

എരമംഗലം : തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ പൊന്നാനി മണ്ഡലത്തിൽ നിലമെച്ചപ്പെടുത്തിയ സി.പി.ഐ.യ്ക്ക് സംഘടനാരംഗത്തും കാര്യമായ ഉയർച്ചയുണ്ടായതായി സംഘടനാറിപ്പോർട്ട്.

മണ്ഡലം കമ്മിറ്റിക്കു കീഴിലെ 47 ബ്രാഞ്ച് കമ്മിറ്റികളിൽനിന്നായി 628 പാർട്ടി അംഗങ്ങളുണ്ടായിരുന്നത് 938 അംഗങ്ങളായി വളർന്നു. ഇതിനുപുറമേ ഒരു ലോക്കൽ കമ്മിറ്റിയുടെയും 14 ബ്രാഞ്ച് കമ്മിറ്റികളുടെയും വർധനവുണ്ടായി. വെളിയങ്കോട് ലോക്കൽ കമ്മിറ്റി വിഭജിച്ചുകൊണ്ട് വെളിയങ്കോട് വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റികളാക്കി. ഇതിനുപുറമേ വെളിയങ്കോട് ഈസ്റ്റ്, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ നാലുവീതവും മാറഞ്ചേരിയിൽ മൂന്നുവീതവും നന്നംമുക്ക്, പൊന്നാനി എന്നിവിടങ്ങളിൽ രണ്ടുവീതവും വെളിയങ്കോട് വെസ്റ്റിൽ ഒരു ബ്രാഞ്ച് കമ്മിറ്റിയും പുതുതായി നിലവിൽ വന്നതായി സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button