CHANGARAMKULAM
കെ വി വി ഇ എസ് സംസ്ഥാനപ്രസിഡന്റ് ചുമതലയിലേക്ക് തിരഞ്ഞടുക്കപ്പെട്ടകുഞ്ഞാവു ഹാജിക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാനപ്രസിഡന്റ് ചുമതലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട പി.കുഞ്ഞാവു ഹാജിക്ക് ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് സ്വീകരണം നൽകി. ചുമതല ഏറ്റ് തൃശൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുന്ന അദ്ദേഹത്തെ
മലപ്പുറം ജില്ലാ അതിർത്തിയിൽ നിന്ന് ആനയിച്ച് കൊണ്ടുവന്ന്ചങ്ങരംകുളം ഹൈവേയിൽ വെച്ചാണ് സ്വീകരണം നൽകിയത്.
ഒ. മൊയ്തുണ്ണി, വി.കെ.നൗഷാദ്, ഗീതാ മോഹൻ എന്നിവർ ഷാൾ പുതപ്പിച്ചും സീനിയർ വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർബൊക്ക നൽകിയും പ്രസിഡന്റിനെസ്വീകരിച്ചു.യൂണിറ്റ് ഭാരവാഹികളായ ഉസ്മാൻ കളേഴ്സ്, സൈതലവിഹാജി, സുനിൽചിന്നൻ , അരുൺ , ഷഹന വി , റജീന, ബാബുമന്ന, റഷീദ് മദർ എന്നിവർ നേതൃത്വം നൽകി.
